കുട്ടികൾക്കായി ഡിജിറ്റൽ ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ തുടങ്ങും: മുഖ്യമന്ത്രി

കാസര്‍കോഡ്:ഓണ്‍ലൈന്‍ ഗെയിം പോലുള്ള സൈബര്‍ കൃത്യങ്ങളില്‍ അകപ്പെട്ട കുട്ടികളെ വീണ്ടെടുക്കുന്നതിന് പോലീസിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളാ പോലീസിന്റെ വിവിധ പദ്ധതികളുടെയും പുതിയ കെട്ടിടങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് സ്‌റ്റേഷനുകള്‍ ശിശുസൗഹൃദമാക്കുന്നതിനൊപ്പമാണ് ഇതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സമാനതകളില്ലാത്ത മാറ്റമാണ് സംസ്ഥാനത്തെ പോലീസിനുണ്ടായത്്. പോലീസ്‌റ്റേഷനുകള്‍ ജനകീയമാവുകയും പോലീസിന് ജനസേവനത്തിന്റെ മുഖച്ഛായ കൈവരുകയും ചെയ്തു. കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ പോലീസിനായി. ഓഖിയും പ്രളയവും കോവിഡുമെല്ലാം വന്നപ്പോള്‍ ജനങ്ങളുടെ സേവകരായി പോലീസ് ഒപ്പമുണ്ടായിരുന്നു-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.