തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ ഒക്ടോബർ അഞ്ചിനകം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
വിവിധ വകുപ്പുകളുമായി ഏകദേശ ധാരണയായിട്ടുണ്ട്. വരും ദിവസങ്ങളിൽ അധ്യാപക, വിദ്യാർഥി സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ ഒന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആഴ്ചയില്‍ മൂന്ന് ദിവസം ഉച്ചവരെയാകും ക്ലാസുകള്‍ നടത്തുക.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനാണ് വകുപ്പിന്റെ തീരുമാനം.
ബസ് സര്‍വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വെകിട്ട് ചര്‍ച്ച നടത്തും