തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാന സർക്കാർ മാര്‍ഗരേഖ പുതുക്കിയത്.
കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ മരിച്ചവരെകൂടി പട്ടികയിൽ ഉൾപ്പെടുത്തും. കളക്ടർക്കാണ് നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകേണ്ടത്. അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമുണ്ടാകും.