തിരുവനന്തപുരം: കുട്ടികളിലെ മാനസികാരോഗ്യക്കുറവ് ക്രൂരകൃത്യങ്ങള്‍ക്ക് വഴിവെക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു
. ലിംഗ സമത്വം, ലിംഗ നീതി എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കണം. ഈ വിഷയത്തില്‍ ശാസ്ത്രീയമായ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പാലാ സെന്‍റ് തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
പെണ്‍കുട്ടികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള ഇന്‍റേണല്‍ കംപ്ലൈന്‍സ് കമ്മിറ്റി, ജെന്‍ഡര്‍ ജസ്റ്റിസ് ഫോറം അടക്കമുള്ള രൂപീകരിക്കണമെന്ന് യു.ജി.സി നിര്‍ദേശിച്ചിട്ടുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനുള്ള കൗണ്‍സിലിങ് സെല്ലുകള്‍ കാമ്ബസില്‍ വേണം. എന്നാല്‍, എല്ലാ കോളജുകളിലും കൗണ്‍സിലിങ് സെല്ലുകള്‍ ഉണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ കോളജുകളില്‍ നടപ്പാക്കിയിരുന്ന ‘ജീവനി’ പദ്ധതി മറ്റ് കോളജുകളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കോളജുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ ആന്തരിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ക്ലാസുകള്‍ നല്‍കണമെന്ന് രണ്ടാഴ്ച മുമ്ബ് വിളിച്ച സ്ഥാപന മേധാവികളുടെ യോഗത്തില്‍ നിര്‍ദേശിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
പാലായിലെ സംഭവം നിര്‍ഭാഗ്യകരമാണ്. കേരളം പോലുള്ള പ്രബുദ്ധ സംസ്ഥാനത്ത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ആശങ്കാജനകമാണ് കാര്യമാണെന്നും മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.