തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കോളജുകൾ തുറക്കുന്നു. കോളജുകളും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുമാണ് ഇന്ന് തുറക്കുന്നത്. സമയം കോളജുകൾക്ക് തീരുമാനിക്കാം. അവസാനവർഷ ഡിഗ്രി, പിജി ക്ലാസുകളാണ് തുടങ്ങുന്നത്.
ബിരുദാനന്തര ബിരുദത്തിന് മുഴുവൻ ദിവസവും ക്ലാസ് നടക്കും. മുഴുവൻ കുട്ടികൾക്കും ക്ലാസിൽ പ്രവേശിക്കാം.
ബിരുദം അവസാന വർഷ വിദ്യാർഥികൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാകും ക്ലാസ്. ഒരു ദിവസം പകുതി വിദ്യാർഥികൾക്ക് ക്ലാസിൽ പ്രവേശിക്കാം. സയൻസിൽ പ്രക്ടിക്കൽ ക്ലാസുകൾക്ക് ആണ് പ്രധാന്യം നൽകുന്നത്.