കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റില്‍. കേന്ദ്രമന്ത്രിയുടെ മകന്‍ സന്ദര്‍ശിച്ച വാഹനം ഇടിച്ചുകയറി നാല് കര്‍ഷകര്‍ അടക്കം എട്ട് പേര്‍ മരിച്ച ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ പ്രിയങ്ക എത്തിയിരുന്നുഇതിനെ പിന്നെലെയാണ് അറസ്റ്റ് നടന്നത്. വിവരം യൂത്ത് കോണ്‍ഗ്രസ് സ്ഥിരീകരിച്ചു.
അര്‍ധരാത്രിയില്‍ ലഖിംപൂര്‍ ഖേരിയിലേക്ക് തിരിച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് പ്രിയങ്ക കാല്‍നടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവര്‍ത്തകരും പ്രിയങ്കയ്‌ക്കൊപ്പം നടന്നു. കാല്‍നട യാത്രക്കൊടുവില്‍ ലഖിംപൂര്‍ ഖേരിയിലെത്തിയ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.