കശ്മീരില്‍ രണ്ടു അധ്യാപകരെ ഭീകരര്‍ വെടിവച്ചു കൊന്നു

ശ്രീനഗര്‍: ജമ്മുവില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു അധ്യാപകയടക്കം രണ്ട് അധ്യാപകരെ ഭീകരര്‍ വെടിവെച്ച്‌ കൊലപ്പെടുത്തി.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സതീന്ദര്‍ കൗര്‍, അധ്യാപനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെ 11.15ഓടെയാണ് ഭീകരാക്രമണമുണ്ടായത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് സംഭവം നടന്നത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടി വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രിന്‍സിപ്പലിന്‍റെ ഓഫിസില്‍വച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റ് അധ്യാപകരുമായി പ്രിന്‍സിപ്പല്‍ യോഗം ചേരുന്നതിനിടെ രണ്ട് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സൂചന.

പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.