പൂഞ്ച്: ജമ്മുകാഷ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ജൂനിയർ കമാൻഡ് ഓഫീസറും ജവാനുമാണ് മരിച്ചത്.
വ്യാഴാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഇവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൂഞ്ച്-രജൗരി വനമേഖലയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ജമ്മു-പൂഞ്ച്-രജൗരി ഹൈവേ അടച്ചു. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
ഒക്ടോബര്‍ 10ന് സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ അതേ ഭീകരരുമായാണ് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളായി ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. എന്നാല്‍ മലനിരകളില്‍ ഒളിഞ്ഞിരുന്നാണ് ഭീകരര്‍ ആക്രമണം അഴിച്ചു വിടുന്നത്.