തിരുവനന്തപുരം: സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നുമാണ് മന്ത്രി പ്രതികരിച്ചത്.
ചില കരാറുകാര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്‍കുന്നുണ്ട്. കരാറുകാര്‍ തെറ്റായ നിലപാട് സ്വീകരിച്ചാല്‍ അംഗീകരിക്കാനാവില്ല. പറഞ്ഞതില്‍ ഒരടി പിറകോട്ട് പോയിട്ടില്ല. എംഎല്‍എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി എന്ന നിലയില്‍ ഇടതുപക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരായ എ.എന്‍. ഷംസീര്‍, കെ.വി. സുമേഷ്, കടകംപള്ളി സുരേന്ദ്രന് എന്നിവരാണ് മുഹമ്മദ് റിയാസിനെ വിമര്‍ശിച്ചത്.
എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശിപാര്ശയുമായോ കരാറുകാര്‍ മന്ത്രിയുടെ അടുക്കല്‍ വരുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു കഴിഞ്ഞ ഏഴാം തീയതിയിലെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മുഹമ്മദ് റിയാസ് പറഞ്ഞത്.