അടിയന്തര ക്യാബിനറ്റ് ദില്ലിയിൽ, ഹെലികോപ്ടർ അപകടത്തിൽ അന്വേഷണ ഉത്തരവിട്ട് വ്യോമസേന

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടര്‍ ചെന്നൈയില്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ വ്യോമസേന അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അപകട വിവരങ്ങള്‍ സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും. അതിന് ശേഷം പ്രതിരോധ മന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ കേന്ദ്ര മന്ത്രിസഭ അടിയന്തിര യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിരോധ മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. ഇതിന് ശേഷമാണ് ക്യാബിനെറ്റ് ചേരുന്നത്ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച വ്യോമസേനയുടെ എം ഐ 17 V5 ഹെലിക്കോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ നാല് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേവരുടെ നില അതീവ ഗരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടര്‍ തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബിപിന്‍ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗരുതരമാണ്. അപടകമുണ്ടായ സ്ഥലത്തേക്ക് ആദ്യമോടിയെത്തിയത് നാട്ടുകാരാണ്. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ നടത്തിയത്. പിന്നീട് സൈന്യം രക്ഷാ പ്രവര്‍ത്തനം ഏറ്റെടുത്തു.