ജക്കാര്‍ത്ത | ഇന്തോനേഷ്യന്‍ തീരത്ത് വന്‍ ഭൂചലനമുണ്ടായതായി റിപ്പോർട്ട് ,ഇതേ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്.1000 കിലോമീറ്റര്‍ വേഗത്തില്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു
ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപിന് സമീപം കടലിനടിയില്‍ 18.5 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. റിട്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആയിരം കിലോമീറ്റര്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഇന്ത്യന്‍ തീരത്തെ കാര്യായി ബാധിക്കില്ലെന്നാണ് ആദ്യഘട്ടത്തിലെ കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.