സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
സെപ്റ്റംബർ 13 1969ൽ ജനിച്ച ഷെയിൻ വോൺ എന്ന ഷെയ്ൻ കെയ്ത്ത് വോൺ ലെഗ് സ്പിൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്.
1992-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ 708 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ലോക റെക്കോർഡുകളിൽ ഒന്നായിരുന്നു. പിന്നീട് 2007 ഡിസംബർ 3-ന് ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ ഈ റെക്കോർഡ് മറികടക്കുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റിലും എകദിനത്തിലും കൂടി ഷെയ്ൻ വോൺ 1000ത്തിൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോൺ.
.