പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ സമ്ബൂര്‍ണ്ണ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി.ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് ബജറ്റ് അവതരണം നടത്തുന്നത്. വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷക്കുമായി 2000 കോടി രൂപ വീതം ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ലോക സമാധാനത്തിന് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നതിന് 2 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ളതാണ് ബജറ്റെന്ന് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റാകുമെന്നും അദ്ദേഹം പറയുകയുണ്ടായി.