കോഴിക്കോട്: കെ റെയിൽ സമരക്കാർക്കെതിരേ പരിഹാസവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തെക്കും വടക്കുമില്ലാത്ത വിവരദോഷികളാണ് സമരം ചെയ്യുന്നത്. ഈ സമരത്തിന് ജനങ്ങളുടെ പിന്തുണയില്ലെന്നും ജയരാജൻ പറഞ്ഞു.
കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ കൈയിലായിരിക്കുകയാണ്. പ്രതിപക്ഷം കെ റെയില്‍ വിയത്തില്‍ ചില റെഡിമെയ്ഡ് ആളുകളെ കൊണ്ട് വന്ന് സമരം നടത്തുകയാണ്. പദ്ധതിക്ക് സ്ഥലം നല്കാന് ജനങ്ങള്‍ തയാറായി ഇങ്ങോട്ട് വരികയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പണിയൊന്നുമില്ലെങ്കില്‍ കുറ്റി പറിച്ച് നടക്കട്ടെയെന്നും എന്നാല്‍ കെ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ പോകുമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.