തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ അതി തീവ്ര മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഈ വര്‍ഷത്തെ മൂന്നാമത്തെ ന്യുന മര്‍ദ്ദമാണ് നിലവില്‍ രൂപപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക