ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ; പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചു

ന്യൂഡല്‍ഹി | ഡീസലിന്റെയും പെട്രോളിന്റെയും എക്‌സൈസ് തീരുവ വീണ്ടും കുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍

പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ നികുതി കൂടി ആനുപാതികമായി കുറയുമ്ബോള്‍, ആത്യന്തികമായി കേരളത്തില്‍ പെട്രോളിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും.

അവശ്യസാധനങ്ങള്‍ക്കകം വിലക്കയറ്റം രൂക്ഷമായ രാജ്യത്ത്, അതിന് തടയിടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ തിരക്കിട്ട നീക്കം. ഇതിന്റെ ഭാഗമായാണ് എക്‌സൈസ് തീരുവ കുറച്ചത്. പെട്രോള്‍, ഡീസല്‍ വില റോക്കറ്റ് കണക്കെ കുതിച്ചതില്‍ രാജ്യത്താകമാനം വലിയ ജനരോഷമുയര്‍ന്നിരുന്നു. പാചക വാതക സിലിന്‍ഡറിന് 200 രൂപ സബ്‌സിഡി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്

മറ്റു പ്രഖ്യാപനങ്ങൾ

പാചകവാതക സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകും. ഉജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്സിഡി ലഭിക്കുക.

• വളങ്ങൾക്ക് 1.10 കോടി രൂപയുടെ സബ്സിഡി നൽകും. ഈ വർഷത്തെ ബജറ്റിലെ 1.05 ലക്ഷം കോടിക്ക് പുറമേയാണിത്.

പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും ഇടനിലക്കാരുടെയും കസ്റ്റംസ് തീരുവയിലും ഇളവ് പ്രഖ്യാപിച്ചു.

• സ്റ്റീലിന്റെ ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ചുമത്തും.