അഗ്നിപഥ് പദ്ധതി; സൈനിക മേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അഗ്‌നിപഥ് പദ്ധതിയില്‍ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ സൈനികമേധാവിമാര്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുംകര, നാവിക, വ്യോമസേനാ മേധാവിമാര്‍ നരേന്ദ്രമോദിയുമായി വിഷയം സംബന്ധിച്ച്‌ ചര്‍ച്ച നടത്തും. അഗ്‌നിപഥ് പദ്ധതി സംബന്ധിച്ച നിര്‍ദേശങ്ങള്‍, ആശങ്കകള്‍, മാറ്റങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ വിഷയമാകും.
അഗ്‌നിപഥ് പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുമ്ബോഴും ആദ്യഘട്ട റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനം ഇന്ത്യന്‍ കരസേന പുറത്തിറക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ റിക്രൂട്ട്‌മെന്റ് റാലികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ജൂലൈ മുതല്‍ ആരംഭിക്കുമെന്നും കരസേന അറിയിച്ചു.