സ്വന്തം അപ്പന്‍റെ തുണിയുരിയുന്ന ഹീറോയിസം..!

സ്വന്തം അപ്പന്‍റെ തുണിയുരിയുന്ന ഹീറോയിസം..!
തിരുസഭ പ്രശ്നങ്ങളിലൂടെയും, പ്രതിസന്ധികളിലൂടെയും കടന്ന് പോകുമ്പോള്‍ ചങ്ക് പറിച്ച് സഭയെ സ്നേഹിക്കുന്ന വിശ്വാസികള്‍ ഏറെ സങ്കടപ്പെടുന്നുണ്ട്. ഈ ആരോപണങ്ങളും, പ്രത്യാരോപണങ്ങളുമൊക്കെ എന്ന് അവസാനിക്കുമെന്ന സംശയവും അവര്‍ക്കുണ്ട്. എന്നാല്‍ മറുവശത്ത്, ഒറ്റപ്പെട്ട വീഴ്ച്ചകളുടെ പേരില്‍ സഭയെയും, വൈദികരേയും, കന്യാസ്ത്രീകളെയുമൊക്കെ അവഹേളിക്കാനായി തക്കം പാര്‍ത്തിരിക്കുന്ന ഒരു ചെറിയ സംഘവുമുണ്ട്. തിരുസഭയുടെ മുഖം സമൂഹമധ്യത്തില്‍ ഏറ്റവും വികൃതമാക്കുന്നത് ‘സ്വന്തം അപ്പന്‍റെ തുണിയുരിഞ്ഞ് ‘ ആളുകളിക്കാന്‍ വെമ്പി നില്‍ക്കുന്ന ഇത്തരക്കാരാണ്.ഇക്കൂട്ടര്‍ക്ക് അടിക്കാന്‍ വടിയിട്ട് കൊടുക്കുന്നവരെ ഒട്ടും തന്നെ ന്യായീകരിച്ചുകൊണ്ടല്ല ഇത് പറയുന്നത്.
സഭയ്ക്കെതിരെ തെരുവില്‍ സമരം നടത്താന്‍ ചുക്കാന്‍ പിടിക്കുന്ന തട്ടിക്കൂട്ട് സംഘടനകളുടെ അമരക്കാരും അവരുടെ വിടുവായത്തരങ്ങള്‍ കേട്ട് കത്തോലിക്കാ സഭ ലോകത്തിലെ ഏറ്റവും വലിയ അധോലോക സംഘമാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നവരും ഈ വിഭാഗത്തില്‍പ്പെട്ടവരാണ്. നീതിക്കുവേണ്ടിയുള്ള ദാഹത്തേക്കാള്‍ കത്തോലിക്കാ സഭയോട് പകപോക്കാനുള്ള ആക്രാന്തമാണ് ഇവരില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. ഇവര്‍ സഭയോട് അസൂയ ഉള്ളവരും, പ്രശ്നങ്ങള്‍ സൃഷ്ടിച്ച് ആളുകളിക്കാന്‍ ത്വരയുള്ളവരും, സഭയുടെ നിലപാടുകളോടും ആദര്‍ശങ്ങളോടും ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുള്ളവരുമായിരിക്കും. ഇങ്ങനെയുള്ള കുറച്ച്  വിശ്വാസികളും, വൈദികരും, കന്യാസ്ത്രീകളും സഭയിലുണ്ടെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണെന്ന് ചില സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നു. വീഴ്ച്ചകള്‍ ഉണ്ടാകുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്നത് വലിയ അപരാധമാണെന്ന് ഇവിടെ ആരും പറയുന്നില്ല.എന്നാല്‍ സഭയിലെ പ്രശ്നങ്ങള്‍ ചന്തയില്‍ പോയി കൊട്ടിഘോഷിക്കുന്നത് തെറ്റ് തന്നെയാണ്. അത് സ്വന്തം അപ്പന്‍റെ തുണിയുരിയുന്നതിനു തുല്യമാണ്.
നിങ്ങള്‍ ഈ സഭയേ പീഡിപ്പിച്ചുകൊള്ളു… എന്നാല്‍ ഉപദ്രവങ്ങള്‍ ഏറുംതോറും തിരുസഭയും, ഈ നډ മരത്തില്‍ ചേക്കേറിയിരിക്കുന്ന പക്ഷികളും വര്‍ദ്ധിച്ച വീര്യത്തോടെ സ്വര്‍ഗത്തെ ലക്ഷ്യമാക്കി മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും.
മാത്യൂസ് തെനിയപ്ലാക്കല്‍,
ദര്‍ശകന്‍ നവംബര്‍ ലക്കം-പ്രതികരണം

Leave a Reply