ചാനലുകാരെ കുറ്റം പറയരുത്,  അവരു ഡീസന്‍റാ !

ചാനലുകാരെ കുറ്റം പറയരുത്,
അവരു ഡീസന്‍റാ !
പിയപ്പെട്ട ചാനല്‍ ചര്‍ച്ചക്കാരെ,
ഞന്‍ സ്ഥിരമായി ടി.വി. കാണുന്ന ഒരു കത്തോലിക്ക വിശ്വാസിയാണ്. കഴിഞ്ഞ ഒന്നു രണ്ടു മാസമായി ടി.വി. കാണിച്ച വളരെ കുറച്ചിരിക്കുകയാണ്. നിങ്ങളുടെ ചര്‍ച്ചകള്‍ ഏറെയും ഞങ്ങളുടെ സഭയേയും വിശ്വാസത്തേയും കുറിച്ചായിരുന്നല്ലോ. സഭയേയും കൂദാശകളെയും സന്യാസത്തേയുംകുറിച്ച് ഒന്നും അറിയത്തില്ലാഞ്ഞിട്ടും എന്തൊക്കെയാ നിങ്ങള്‍ ചാനലിലൂടെ വിളിച്ചുകൂകിയത്. ലോകത്ത് ഇത്രമാത്രം മോശപ്പെട്ട മറ്റൊരു സമൂഹം ഉണ്ടോ എന്ന മട്ടിലായിരുന്നല്ലേ കത്തോലിക്കാ സഭയുടെ ചങ്കത്തേക്ക് നിങ്ങള്‍ കയറിയത്. ആ ദിവസങ്ങളില്‍ നിങ്ങള്‍ക്കെതിരേ ഉണ്ടായ ദേഷ്യവും സങ്കടവുമൊന്നും പറഞ്ഞറിയിക്കാന്‍ പറ്റുന്നതായിരുന്നില്ല.
ഏതായാലും ഇതൊക്കെ ഒന്നു കെട്ടടങ്ങിയപ്പോള്‍ വീണ്ടും ചാനല്‍ചര്‍ച്ച കാണാന്‍ തുടങ്ങി. അപ്പോള്‍ ശബരിമലയായിരുന്നു വിഷയം… ‘നിങ്ങളൊക്കെ ആകെയങ്ങ് മാറിപ്പോയല്ലോ…?’. എന്തു മര്യാദയ്ക്കാ നിങ്ങള്‍ ഇപ്പോള്‍ ചാനല്‍ ചര്‍ച്ച നടത്തുന്നത്. വിഷയത്തെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കുമൊക്കെ ആവശ്യത്തിനു സമയം കൊടുക്കുന്നു, ആരെയും അധികം അപമാനിക്കുന്നില്ല, വേദനിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നില്ല.. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘നിങ്ങള്‍ വല്ല ധ്യാനത്തിനും പോയാരുന്നോ’. അല്ലാ, ഇത്ര ഡീസന്‍റായതുകൊണ്ട് ചോദിച്ചതാ. ഒരാഴ്ച മുമ്പുവരെ ഞങ്ങളുടെ സഭയ്ക്കും വൈദികര്‍ക്കും മെത്രാډാര്‍ക്കുമെതിരായി നിങ്ങള്‍ ഉപയോഗിച്ച വാക്കുകളൊക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് കേട്ടോ. ഏതായാലും കിട്ടേണ്ടത് കിട്ടിയപ്പോള്‍ നിങ്ങള്‍ നന്നായല്ലോ. അതു
മതി…
ഡിജോ കല്ലമ്പള്ളി
ദര്‍ശകന്‍ നവംബര്‍ ലക്കം-പ്രതികരണം

Leave a Reply