സം​സ്ഥാ​ന​ത്ത് കാലവര്‍ഷം ക​ന​ക്കു​ന്നു. ഇ​ന്ന് 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കാലവര്‍ഷം ക​ന​ക്കു​ന്നു. ഇ​ന്ന് 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലൊട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ കിട്ടും. കച്ചിനും സമീപപ്രദേശങ്ങള്‍ക്കം മുകളിലായി നിലനില്‍ക്കുന്ന ന്യുന മര്‍ദ്ദവും, ഗുജറാത്ത്‌ തീരം മുതല്‍ കര്‍ണാടക തീരം വരെയുള്ള ന്യുന മര്‍ദ്ദ പാത്തിയുമാണ് മഴ തുടരാന്‍ കാരണം.

വടക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴിയുമുണ്ട്. അറബിക്കടലില്‍ നിന്നുള്ള കാലവര്ഷ കാറ്റും സജീവമാണ്. ശക്തമായ , ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീര്‍ദേശവാസികള്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണം.