മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള വിലക്ക് നീക്കി..

ഇന്ത്യയിൽ പ്രവർത്തിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന് വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള അനുമതി പുനസ്ഥാപിച്ച് കേന്ദ്രസർക്കാർ.

എഫ് സി ആർ ഐ വെബ്സൈറ്റിലാണ് അനുമതി പുനസ്ഥാപിച്ചതായി വിവരമുള്ളത്.ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടുകൾ കേന്ദ്രഗവൺമെന്റ് ഇതുവരെ നൽകിയിട്ടില്ല. ആവശ്യമായ രേഖകൾ നൽകിയതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയെന്ന് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. എഫ് സി ആർ ഐ ലൈസെൻസ് പുതുക്കാനുള്ള അപേക്ഷ ഡിസംബർ 25 -ന് തള്ളിയിരുന്നു. ഇതിനെ തുടർന്ന് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി സന്യാസ സമൂഹത്തിന് ഉണ്ടായിരുന്നില്ല.ഈ വിലക്കാണ് ഇപ്പോൾ കേന്ദ്രം നീക്കിയിരിക്കുന്നത്.