ആലപ്പുഴ: അരൂരില്‍ വന്‍ തീപിടിത്തം. ചന്ദിരൂരിലുള്ള സീഫുഡ് എക്‌സ്പോര്‍ട്ടിംഗ് കമ്പനിയായ പ്രീമിയര്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. നിലവില്‍ മൂന്ന് അഗ്നിശമന സേനകളുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീപടരാനുണ്ടായ കാരണം വ്യക്തമല്ല. അപകടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. വലിയ നാശനഷ്ടവുമുണ്ടായി. ആളപായമില്ല.
