ഇന്ത്യന്‍ പൗരന്മാരെ താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ചൈന

ബീജിംഗ്:കൊറോണ വൈറസ് പകര്‍ച്ചവ്യാധി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പൗരന്മാരെ താത്ക്കാലികമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടെന്ന് ചൈനയുടെ തീരുമാനം. റെസിഡെന്‍ഷ്യല്‍ പെര്‍മിറ്റ് ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും താല്‍ക്കാലികമായി പ്രവേശനം നല്‍കേണ്ടെന്നാണ് ചൈനയുടെ തീരുമാനം. ഇത് കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

ചൈനയുടെ ഈ നീക്കം കാരണം രണ്ടായിരത്തോളം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ചൈനയിലെ നഗരങ്ങളിലെ ജോലിയിലേക്ക് തിരിച്ച്‌ പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇത് ഇന്ത്യയിലെ രണ്ടായിരത്തോളം പ്രൊഫഷണലുകളെയാണ് ബാധിക്കുന്നത്. സാധുതയുള്ള വിസ കൈവശം വയ്ക്കുന്നതില്‍ നിന്നോ റെസിഡന്‍ഷ്യല്‍ പെര്‍മിറ്റുകള്‍ കൈവശം വയ്ക്കുന്നതില്‍ നിന്നോ ഇന്ത്യന്‍ പൗരന്മാരെ ചൈനയിലേക്ക് പ്രവേശിക്കുന്നത് താല്‍ക്കാലികമായി നിരോധിക്കാന്‍ ചൈന നിലവില്‍ തീരുമാനിച്ചതായി ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസി അറിയിച്ചു.

പകര്‍ച്ചവ്യാധി നേരിടാന്‍ ആണ് ചൈന ഇത്തരം നടപടികള്‍ സ്വീകരിച്ചതെന്നും ഇത് താത്ക്കാലിക തീരുമാനമാണെന്നും എംബസി പറഞ്ഞു. ഇക്കാര്യത്തില്‍, പകര്‍ച്ചവ്യാധിയുടെ അവസ്ഥ കണക്കിലെടുത്ത് തുടര്‍ പ്രഖ്യാപനങ്ങള്‍ നടത്തും.

Leave a Reply