ണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റിലെ രണ്ട് വീടുകള്‍ക്ക് അജ്ഞാതര്‍ തീവെച്ചു. നിരവധി തവണ സങ്കര്ഷമേഖലയില്‍ വെടിവെയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
മേഖലയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ സുരക്ഷാസേനയെ നിയോഗിച്ചു.അതേസമയം, മണിപ്പുരില്‍ രണ്ട് മെയ്തെയ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കുക്കി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. വിട്ടയച്ചില്ലെങ്കില്‍ വന്‍ പ്രതിഷേധം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മെയ്തെയ് വിഭാഗവും ആവശ്യപ്പെട്ടു.

