ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഉടനെ ഒന്നും ഇവിടം വിട്ടു പോവുകയില്ല എന്ന മുന്നറിയിപ്പ് നൽകി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. നിലവിലെ സാഹചര്യം അനുസരിച്ച് 2020 അവസാനത്തോടെ കോവിഡ് വ്യാപനം അവസാനിക്കുകയില്ല അടുത്ത വർഷവും ഇതിന്റെ തുടർച്ച ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക സംഘത്തിലെ അംഗം കൂടിയാണ് ഡോ. ഗുലേറിയ.
ഏതാനും മാസങ്ങള്‍ കൂടി കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കും. കോവിഡ് 2021 ലേക്ക് കടക്കില്ലെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ നമുക്ക് പറയാന്‍ കഴിയുന്നത് രോഗ വ്യാപന തോത് കുത്തനെ ഉയരുന്നതിനുപകരം താഴ്ന്ന നിലയിലായിക്കും എന്നതാണ്.

