മൂന്നാം ഘട്ട പോളിങ് ഇന്ന് ;94 മണ്ഡലങ്ങൾ വിധി എഴുതുന്നു

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 12 സംസ്ഥാനങ്ങളിലായി 94 മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്.

ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ അന്‍ഡ് ദിയു തുടങ്ങിയ പ്രദേശങ്ങളിലെയും പോളിങ് പൂര്‍ത്തിയാകും. അസമില്‍ (4), ബിഹാര്‍ (5), ഛത്തീസ്ഗഡ് (7), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഉത്തര്‍പ്രദേശ് (10), പശ്ചിമ ബംഗാള്‍ (4) എന്നിങ്ങനെയാണ് പോളിങ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മണ്ഡലങ്ങള്‍.

ഇതില്‍ ഗുജറാത്തിലെ സൂററ്റ് സീറ്റില്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് സീറ്റുകള്‍ പട്ടികജാതി സംവരണവും 11 മണ്ഡലങ്ങള്‍ പട്ടിക വര്‍ഗ സംവരണവുമാണ്. മൂന്നാം ഘട്ടം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ പകുതിയില്‍ അധികം മണ്ഡലങ്ങളും വിധിയെഴുതിക്കഴിയും. ബാക്കി വരുന്ന നാല് ഘട്ടങ്ങളിലായി രാജ്യത്തെ 263 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.