ഡോ. കെ.എം. ഫ്രാന്‍സിസ്
കൃഷി തകര്‍ന്നാല്‍ രാഷ്ട്രം തകരും
സമ്പന്നരായ ലോകത്തിലെ ജനങ്ങളും, ദരിദ്രമായ സര്‍ക്കാരും നിലനില്‍ക്കുന്ന ലോകത്തിലെ ഏക പ്രദേശം കേരളമായിരിക്കും. 1750 മുതല്‍ കേരളത്തിലുണ്ടായിരുന്ന കാര്‍ഷിക, ബാങ്കിങ്, വ്യവസായ, വ്യാപാര മേഖലയുടെ വളര്‍ച്ച കേരളസംസ്ഥാന രൂപീകരണം മുതല്‍ താഴേക്ക് കൂപ്പുകുത്തി. കൃഷിഭൂമി കര്‍ഷകന്‍റേതല്ല, കര്‍ഷക തൊഴിലാളികളുടേതാണ്. വ്യവസായം ചൂഷണമാണ്. ബാങ്കിങ്ങ് ബൂര്‍ഷ തട്ടിപ്പാണ്, എല്ലാം സൗജന്യമായി നല്‍കും മുതലായ കമ്മ്യൂണിസ്റ്റ് ചപ്പടാച്ചികളിലാണ് കേരളജനത നിലനില്‍ക്കുന്നത്. കാര്‍ഷിക ഉല്പന്നങ്ങള്‍ വിലക്കുറവിന് ലഭിക്കണമെന്ന ആഗ്രഹം തന്നെ തെറ്റാണ്. സൗജന്യമായി ഒരു വസ്തു ലഭിക്കണമെന്ന അവകാശവാദമാണ് ഏറ്റവും വലിയ തൊഴിലാളി ദ്രോഹ പ്രവൃത്തി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ വ്യവസായങ്ങള്‍ ഇല്ലാതാക്കി. ഇത് രണ്ട് പ്രതിസന്ധികളിലേക്ക് കേരള ജനതയെ നയിച്ചു.
1. തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി.
2. കാര്‍ഷിക മേഖലയിലെ ഉല്പന്നങ്ങളും, വളര്‍ത്തുമൃഗ ഉല്പന്നങ്ങളും, മത്സ്യവും മൂല്യവര്‍ദ്ധിത വസ്തുക്കളായി പരിവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ തുടങ്ങാന്‍ സംരംഭകര്‍ക്ക് ഭയമായി. പാര്‍ട്ടി നേതാക്കളെ സുഖിപ്പിക്കാതെ ആര്‍ക്കും കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ കഴിയില്ല എന്നതിന്‍റെ അര്‍ത്ഥം സ്വാതന്ത്ര്യം ഇല്ല എന്നതാണ്. കാര്‍ഷിക വസ്തുക്കളെ ഉപയോഗിച്ച് മൂല്യവര്‍ധിത വസ്തുക്കളാക്കി മാറ്റുന്ന വ്യവസായങ്ങള്‍ ഇല്ലാതായതാണ് കേരളത്തിലെ കൃഷി നശിക്കാനുള്ള കാരണം.
ഇത്തരം പരിതസ്ഥിതിയില്‍ കൃഷിയിലോ, വ്യവസായത്തിലോ തൊഴില്‍ അവസരങ്ങള്‍ ഇല്ലാത്തതിനാല്‍ 60കളില്‍ തന്നെ മലയാളികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങി. 70 കളിലും 80 കളിലും അത് ഗള്‍ഫിലേക്കും യൂറോപ്പിലേക്കും വ്യാപിച്ചു. ബുദ്ധിമാന്മാരായ മലയാളികള്‍ കേരളം വിട്ടുപോയപ്പോള്‍ കേരളത്തിന്‍റെ സാംസ്കാരിക വളര്‍ച്ച തന്നെ മുരടിച്ചുപോയി. സര്‍ക്കാരിന് വരുമാനമുണ്ടാകണമെങ്കില്‍ കേരളത്തില്‍ വ്യവസായം ഉണ്ടാകണം. പ്രവാസികള്‍ അയക്കുന്ന പണം ജനങ്ങളുടെ കൈവശമുണ്ട്. എന്നാല്‍ പ്രവാസി പണത്തില്‍ നിന്ന് ഒരു പൈസപോലും നേരിട്ട് സര്‍ക്കാരിന് ലഭിക്കില്ല. വ്യവസായം ഇല്ലാത്തതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ടു. കൃഷിനശിച്ചു. വ്യക്തികളുടെ മിച്ചം മൂലധനമായി രൂപാന്തരപ്പെടാതായി. ഇത്തരം സാഹചര്യത്തില്‍ കടം വാങ്ങി ചിലവഴിക്കുക എന്നതല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായി.
കാട്ടില്‍ കൃഷി ചെയ്യരുത്
നാട്ടില്‍ കൃഷി ചെയ്യരുത് എന്നതാണ് പുതിയ കണ്ടുപിടുത്തം. എന്നാല്‍ ചായ (ഠലമ) കാപ്പി (ഇീളലല) ഏലം (ഇമൃറീാീാ) മുതലായവ വളരുന്നത് സമുദ്രനിരപ്പില്‍ നിന്ന് നിശ്ചിത ഉയരത്തിന് മുകളിലുള്ള കാട് നിലനില്‍ക്കുന്ന സ്ഥലങ്ങളിലാണ്. 1,258 ാശഹഹശീി ഗഴ ചായയാണ 2020-21 ലെ ഉദ്പാദനം. 692 ാശഹഹശീി ഡ.ട. ഡോളറാണ് ചായയുടെ മാത്രം കയറ്റുമതി വരുമാനം. ഈ വ്യവസായത്തിന്‍റെ സ്രോതസ്സ് സംരക്ഷിത വന മേഖലയാണ്. പുതിയ ബഫര്‍ സോണ്‍ നിയമം ഠലമ ശിറൗൃ്യെേ യെ എങ്ങിനെ ബാധിക്കും? എത്രപേരുടെ ഉപജീവന മാര്‍ഗ്ഗം നഷ്ടപ്പെടും? സുപ്രീം കോടതി ജഡ്ജിമാരും പരിസ്ഥിതി പ്രവര്‍ത്തകരും ചായ, കാപ്പി മുതലായവ ഉപേക്ഷിച്ച് പച്ചവെള്ളം ഭുജിച്ച് ജീവിക്കുമോ? ഇങ്ങനെ ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുന്ന തൊഴിലാളികള്‍ ആത്മഹത്യ ചെയ്യണമോ?
ഇന്ത്യ എങ്ങോട്ട്?
പ്രാഥമിക മേഖലയുടെ ശക്തമായ പിന്തുണയില്ലാതെ വ്യവസായ വളര്‍ച്ച അസാധ്യമാണെന്ന് തിരിച്ചറിയണം. വലിയൊരു ശതമാനം വ്യവസായങ്ങളും കൃഷിയിലെ അസംസ്കൃത വസ്തുക്കളെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് കൃഷി തകര്‍ന്നാല്‍ രാഷ്ട്രം തകരുമെന്ന് മനസ്സിലാക്കണം. ചെറുകിട കര്‍ഷകര്‍ക്ക് ഉന്നത വരുമാനം നല്‍കുന്ന സാധ്യതകള്‍ നിര്‍മ്മിച്ചെടുക്കുമ്പോള്‍ മധ്യവര്‍ഗ്ഗത്തിന്‍റെ എണ്ണം ഭാരതത്തില്‍ വര്‍ദ്ധിക്കും. ഇതിനുപകരം ഇടത്തരം കര്‍ഷകര്‍ തകര്‍ത്ത് കൃഷിഭൂമി മുഴുവന്‍ വന്‍കിടക്കാരെ ഏല്പിച്ചാല്‍ ജനങ്ങളെല്ലാം വെറും തൊഴിലാളികളായി മാറും. ഇത് രാജ്യത്ത് സമ്പത്തിന്‍റെ വിതരണത്തിന്‍റെ അസന്തുലിതാവസ്ഥ വര്‍ദ്ധിപ്പിച്ച് പൊതുക്ഷേമത്തിന് കുറവു വരുത്തും. അതുകൊണ്ട് നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിക്കുമ്പോള്‍ അത് ഭാരതത്തിന്‍റെ നട്ടെല്ലായ കര്‍ഷകര്‍ക്ക് വിരുദ്ധമാണോ എന്ന യാഥാര്‍ത്ഥ്യം കൂടി ഭരണ നേതൃത്വം ശ്രദ്ധിക്കണം.

