കുടുംബം ദൈവാലയമാകാന്‍ 7 ‘സ’

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
നമ്മുടെ വീടുകള്‍ ദൈവാലയങ്ങളാകണം. കുടുംബം ഒരു ദേവാലയം ആകണമെങ്കില്‍ അതു വിശുദ്ധമായ ഏഴു തൂണുകളില്‍ പണിയണം. തൂണുകള്‍ എന്ന് സൂചിപ്പിച്ചത് ഏഴു കാര്യങ്ങളാണ്. ‘സ’ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഏഴു കാര്യങ്ങള്‍. അവ താഴെപ്പറയുന്നവയാണ്:
സ്വാതന്ത്ര്യം: ഭര്‍ത്താവിനും ഭാര്യയ്ക്കും തമ്മില്‍ പരസ്പരം മറയ്ക്കാന്‍ ഒന്നുമുണ്ടാകരുത്. ഭാര്യ മറ്റൊരാളോടു സംസാരിക്കുന്നതു കണ്ടു ഭര്‍ത്താവു വരുന്നു. അവര്‍ ഉടനെ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ ഒരു കാര്യം ഉറപ്പിക്കാം – അവര്‍ക്കിടയില്‍ സ്വാതന്ത്ര്യമില്ല. ഭയപ്പെടാതെയും ഒളിക്കാതെയും ഒരുമിച്ചു ജീവിക്കുന്ന ദാമ്പത്യത്തിലേ സ്വാതന്ത്ര്യം ഉണ്ടാകൂ.
സുരക്ഷിതത്വം: തനിക്കും മക്കള്‍ക്കും സ്‌നേഹത്തോടെയുള്ള സംരക്ഷണം ഉറപ്പുവരുത്തുവാന്‍ ഭര്‍ത്താവിനു കഴിഞ്ഞാല്‍ ഭാര്യ നിഴല്‍പോലെ ഒപ്പം നില്ക്കും.
സാമീപ്യം: ചില ഭര്‍ത്താക്കന്മാര്‍ക്ക് ഒരു ധാരണയുണ്ട്. കുറേ പണവും സുഖസൗകര്യങ്ങളും കൊടുത്താല്‍ ഭാര്യ തൃപ്തയാകുമെന്ന്. ഒരിക്കല്‍ ഒരു സ്ത്രീ പറഞ്ഞു, ‘അച്ചോ… അങ്ങേര്‍ കല്യാണം കഴിച്ചത് എന്നെയല്ല, ഇരുപത്തഞ്ചേക്കര്‍ റബര്‍തോട്ടത്തെയും ഒരു മാരുതിക്കാറിനെയുമാണ്.’ ഇങ്ങനെ പണത്തെ സ്‌നേഹിച്ചു സാമീപ്യത്തിന്റെ സുഖം കളയരുത്. ഭാര്യയെ കേള്‍ക്കുന്ന ഭര്‍ത്താവാകുക. അല്ലാതെ റേഡിയോപോലെ, ‘എല്ലാം അങ്ങോട്ടും പറയും, കേട്ടാല്‍ മതി, ഇങ്ങോട്ടൊന്നും പറയേണ്ട’ എന്ന നയം വേണ്ട.
സംതൃപ്തി: നല്ല തൃപ്തിയോടെ ജീവിക്കുന്നവരുടെ മുഖം കാണുമ്പോഴെ അറിയാം. സംശയവും വെറുപ്പും ഒഴിവാകുമ്പോള്‍ ജീവിതത്തില്‍ സംതൃപ്തിയുടെ പ്രകാശം പരക്കും.
സമര്‍പ്പണം: സാമ്പത്തികം, ആത്മീയം, ലൈംഗികം ഈ മൂന്നു കാര്യങ്ങളിലും ദമ്പതികള്‍ പരസ്പരം സമര്‍പ്പിച്ചുവേണം ജീവിക്കുവാന്‍. സാമ്പത്തികകാര്യങ്ങള്‍ ഇരുവരും അറിഞ്ഞിരിക്കണം. പങ്കാളിയെ മറച്ച് ഒരു പണമിടപാടും ഉണ്ടാകരുത്.