ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ച്‌​ ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ച്‌​ ഇന്ധനവില വീണ്ടും കൂട്ടി എണ്ണ കമ്ബനികള്‍. ഡീസലിന്​ 32 പൈസയും പെട്രോളിന്​ 25 പൈസയുമാണ്​ ​വര്‍ധിപ്പിച്ചത്

തിരുവനന്തപുരത്ത്​ ഒരു ലിറ്റര്‍ പെട്രോളിന്​ 104.13 രൂപയാണ്​ വില. കോഴിക്കോട്​ 102.61 രൂപയാണ്​ പെട്രോള്‍ വില.

കോഴിക്കോട്​ ഒരു ലിറ്റര്‍ ഡീസലിന്​ 95.71 രൂപയും തിരുവനന്തപുരത്ത്​ 97.03 രൂപയുമാണ്​ വില. തുടര്‍ച്ചയായ നാലാം ദിവസമാണ്​ രാജ്യത്ത്​ എണ്ണവില വര്‍ധിപ്പിക്കുന്നത്​.

ആഗോളവിപണിയില്‍ ബ്രെന്‍റ്​ ക്രൂഡിന്‍റെ വിലയില്‍ നേരിയ വര്‍ധനയുണ്ടായി. ബാരലിന്​ 0.97 ഡോളര്‍ വര്‍ധിച്ച്‌​ 79.28 ഡോളറിലെത്തി. 1.24 ശതമാനത്തിന്‍റെ വര്‍ധനയാണ്​ രേഖപ്പെടുത്തിയത്​. വരും ദിവസങ്ങളില്‍ എണ്ണവില ബാരലിന്​ 80 ഡോളര്‍ കടക്കുമെന്നാണ്​ പ്രവചനം. എണ്ണവില വലിയ രീതിയില്‍ ഉയര്‍ന്നാല്‍ അത്​ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കും