രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31ലക്ഷം കടന്നു

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 61,408 പേ‌ര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. കേന്ദ്ര സ‌ര്‍ക്കാ‌ര്‍ കണക്കനുസരിച്ച്‌ 31, 06, 348 പേ‌ര്‍ക്കാണ് ഇത് വരെ രാജ്യത്ത് കൊവി‍ഡ് 19 സ്ഥിരീകരിച്ചത്. 836 മരണങ്ങള്‍ കൂടി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്ത് ആകെ മരണം 57542 ആയി.

ഇന്നലെ മാത്രം 57, 468 പേ‌ര്‍ രോഗ മുക്തരായി എന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവില്‍ 7,10,771 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 23,38,035 പേ‌ര്‍ സ‌ര്‍ക്കാ‌ര്‍ കണക്കനുസരിച്ച്‌ രോ​ഗമുക്തി നേടി. 74.90 ശതമാനമാണ് രാജ്യത്ത് നിലവില്‍ രോ​ഗമുക്തി.

10,441 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് പ്രതിദിന രോഗബാധ ഏറ്റവും കൂടുതല്‍.

Leave a Reply