കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു .86 വയസായിരുന്നു .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം .

മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയ ബാലകൃഷ്ണ പിള്ള കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനുമായിരുന്നു .മകനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിന് വേണ്ടി പത്തനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആരോഗ്യനില വഷളാവുന്നത് .

പത്തനാപുരത്തെ തെരഞ്ഞെടുപ്പ് ഓഫീസ് ഉത്ഘാടനം ചെയ്തതും പ്രചാരണത്തിന് നേതൃത്വം നല്‍കിയതും ആര്‍ ബാലകൃഷ്‌ണ പിള്ളയാണ് .മകന്‍ കെ ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്ന് വീണ്ടും ജയിച്ചിരുന്നു .