ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2398 അടിയായി ഉയർന്നു; ജാഗ്രത മുന്നറിയിപ്പ് നൽകി

ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.72 അടിയായി ഉയര്‍ന്നു. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ടില്‍ എത്താന്‍ ഇനി അരയടി മാത്രമാണ് ജലനിരപ്പ് ഉയരനായിട്ട് ഉള്ളത്

2399.03 അടിയായാല്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച്‌ ജലം പുറത്തേയ്ക്ക് ഒഴുക്കിവിടും.

അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച്‌ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.ഇന്ന് രാവിലെ വീണ്ടും ജലനിരപ്പ് വിലയിരുത്തിയ ശേഷമായിരിക്കും അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം മുല്ലപ്പെരിയാറിലും ജലനിരപ്പ് 139.90 അടിയിലെത്തിയിട്ടുണ്ട്.