ജി20 ഉച്ചകോടിയില് പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തൊനേഷ്യയിലേക്ക് തിരിക്കും.
നാളെ ആരംഭിക്കുന്ന സമ്മേളനത്തിലെ മൂന്ന് സെഷനുകളില് പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. സമ്മേളനത്തിനായി എത്തുന്ന അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിന് പിങ്ങും പ്രത്യേകം കൂടിക്കാഴ്ച നടത്തും.സുപ്രധാന പ്രഖ്യാപനങ്ങള് ഈ ചര്ച്ചയ്ക്കുശേഷം ഉണ്ടാകുമെന്നാണ് സൂചന.യുക്രെയ്ന് യുദ്ധവും തുടര്ന്നുള്ള ആഗോള പ്രശ്നങ്ങളും സമ്മേളനം ചര്ച്ച ചെയ്യും. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല് മക്രോ, ജര്മന് ചാന്സലര് ഒലാഫ് ഷോള്സ്, എന്നിവരും സമ്മേളനത്തില് പങ്കെടുക്കും. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ്. ഡിസംബറില് ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഔദ്യോഗികമായി ഏറ്റെടുക്കും.ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ലോഗോയില് താമര ഉള്പ്പെടുത്തിയതിനെ വിമര്ശിച്ച് കോണ്ഗ്രസ് നേരത്തെ രംഗത്ത് എത്തിയിരുന്നു,. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ലോഗോയില് ഉള്പ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്നും പാര്ട്ടിയുടെ പ്രചാരണത്തിന് കിട്ടുന്ന എല്ലാ അവസരവും ബിജെപി നാണമില്ലാതെ ഉപയോഗിക്കുക്കയാണെന്നും കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തിയിരുന്നു.കോണ്ഗ്രസിന്റെ പതാക ദേശീയ പതാകയാക്കാനുള്ള തീരുമാനത്തെ എഴുപത് വര്ഷം മുമ്ബ് ജവഹര് ലാല് നെഹ്റു തടഞ്ഞിട്ടുണ്ട് എന്നും ജയ്റാം രമേശ് ട്വിറ്ററില് എഴുതി. അതേസമയം താമര ദേശീയ പുഷ്പം കൂടിയാണെന്നാണ് ബിജെപിയുടെ വിശദീകരണം. ദേശീയ പുഷ്പം മാറ്റാന് കോണ്ഗ്രസ് ആവശ്യപ്പെടുമോയെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല ചോദിച്ചു. രാജീവ് എന്ന വാക്കിനര്ഥം താമര എന്നാണ്. കമല്നാഥിലെ കമല് എടുത്ത് മാറ്റണമെന്നും കോണ്ഗ്രസ് ആവശ്യപ്പെടുമോ എന്ന് പുനെവാല ചോദിച്ചു. ഇന്ത്യ അതിഥേയത്വം വഹിക്കുന്ന അടുത്ത വര്ഷത്തെ ജി20 ഉച്ചകോടിയുടെ ലോഗോയും തീമും പുറത്തിറക്കി.

