എം.ജി യൂണിവേഴ്‌സിറ്റി ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ സാ​ധ്യ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

​ഏക​ജാ​ല​കം(​ക്യാ​പ്) വ​ഴി​യു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ സാ​ധ്യ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് സെ​പ്റ്റം​ബ​ർ ഏ​ഴു​വ​രെ അ​പേ​ക്ഷ​യി​ൽ വ​ന്ന തെ​റ്റു തി​രു​ത്തു​ന്ന​തി​നും വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​നും ഓ​പ്ഷ​നു​ക​ൾ പു​ന​ഃക്ര​മീ​ക​രി​ക്കാ​നും കൂ​ട്ടി​ച്ചേ​ർ​ക്കാ​നും ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും.

നി​ല​വി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ പ​ക​ർ​പ്പ് ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റ്റി അ​പ്‌​ലോ​ഡ് ചെ​യ്യാം. ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ ശേ​ഷം ’സേ​വ്’ ചെ​യ്ത് അ​പേ​ക്ഷ ’ഫൈ​ന​ൽ സ​ബ്മി​റ്റ്’ ചെ​യ്യ​ണം. സം​വ​ര​ണ ആ​നു​കൂ​ല്യ​ത്തി​നാ​യി പ്രോ​സ്പെ​ക്ട​സി​ൽ ന​ൽ​കി​യ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ണ് അ​പ്‌​ലോ​ഡ് ചെ​യ്ത​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​തി​നു വി​രു​ദ്ധ​മാ​യി സാ​ക്ഷ്യ​പ​ത്രം അ​പ്‌​ലോ​ഡ് ചെ​യ്താ​ൽ പ്ര​വേ​ശ​നം റ​ദ്ദാ​ക്ക​പ്പെ​ട്ടേ​ക്കാം. എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റും എ​സ്ഇ​ബി​സി, ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റും വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും(​ഒ​റ്റ ഫ​യ​ലാ​യി) അ​ല്ലെ​ങ്കി​ൽ നോ​ണ്‍ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റും അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ഇ​ഡ​ബ്ല്യൂ​എ​സ് വി​ഭാ​ഗ​ക്കാ​ർ ഇ​ൻ​കം ആ​ൻ​ഡ് അ​സ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്ക​ണം.

സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​പ്പെ​ടാ​ത്ത പി​ന്നാ​ക്ക​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് പൊ​തു​വി​ഭാ​ഗം തെ​ര​ഞ്ഞെ​ടു​ക്കു​ക​യോ വ​രു​മാ​നം എ​ട്ടു ല​ക്ഷ​ത്തി​ൽ​കൂ​ടു​ത​ലാ​യി ന​ൽ​കി​യ​ശേ​ഷം സം​വ​ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന ഓ​പ്ഷ​ൻ ന​ല്കു​ക​യോ ചെ​യ്യാം. അ​പേ​ക്ഷ​ന്‍റെ പേ​ര്, മൊ​ബൈ​ൽ ന​ന്പ​ർ, ഇ ​മെ​യി​ൽ ഐ​ഡി, ര​ജി​സ്റ്റ​ർ ന​ന്പ​ർ എ​ന്നി​വ തി​രു​ത്താ​നാ​കി​ല്ല. ര​ജി​സ്റ്റ​ർ ന​ന്പ​രി​ന്‍റെ സ്ഥാ​ന​ത്ത് പേ​ര്, പി​താ​വി​ന്‍റെ പേ​ര് എ​ന്നി​വ തെ​റ്റാ​യി ന​ൽ​കി​യ​വ​ർ​ക്ക് തി​രു​ത്താം. അ​പേ​ക്ഷ​ക​ന്‍റെ പേ​രി​ലു​ള്ള ചെ​റി​യ തെ​റ്റു​ക​ൾ പി​ന്നീ​ട് പ്ര​വേ​ശ​ന​ത്തി​നു​ശേ​ഷം തി​രു​ത്തു​ന്ന​തി​ന് കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​മെ​ന്ന​തി​നാ​ൽ ഹെ​ൽ​പ്‌​ ലൈ​ൻ സ​ഹാ​യം തേ​ടേ​ണ്ട​തി​ല്ല.

Leave a Reply