കാഞ്ഞിരപ്പള്ളി: ദുരിതബാധിതർക്കായുള്ള
കാഞ്ഞിരപ്പള്ളി രൂപതയുടെ
പ്രളയപുനരധിവാസ പദ്ധതിയിലേക്ക് 130 ഗ്യാസ് സ്റ്റൗകൾ സംഭാവന ചെയ്ത് പ്രതീക്ഷ സിസ്റ്റേഴ്സ്. കുട്ടിക്കാനത്ത് പ്രവൃത്തിക്കുന്ന പ്രതീക്ഷ ഭവനിലുള്ള സിസ്റ്റർ. ജെസ്സി അലക്സ് പാലാക്കുന്നേലിന്റെ നേതൃത്വത്തിലാണ് പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവർക്ക് കൈത്താങ്ങായത്.
പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കാഞ്ഞിരപ്പള്ളി രൂപത റെയിൻബോ 2021 എന്ന പദ്ധതിക്ക് രൂപം നൽകിയിരുന്നു. ഈ പദ്ധതിയുടെ പ്രഥമപരിഗണന ആയിരുന്നു ദുരിതബാധിതർക്ക് ആവശ്യ വീട്ടുപകരണങ്ങളുടെ വിതരണം. ഇതിന്റെ ഭാഗമായി ശേഖരിച്ച വീട്ടുപകരണങ്ങൾ കഴിഞ്ഞ ഞായറാഴ്ച കോട്ടയം ഇടുക്കി ജില്ലകളിലെ വിവിധ പ്രളയബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തിരുന്നു. ഈ പദ്ധതിയോട് ചേർന്ന് പ്രവർത്തിച്ച പ്രതീക്ഷ സിസ്റ്റേഴ്സിന് സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നും അഭിനന്ദന പ്രവാഹമാണ്.

