ഒരേ ദിവസം 3 പരീക്ഷ : അവസരം നഷ്ടപ്പെടുന്ന വിദ്യാർത്ഥി കൾക്ക് പിന്നീട് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി::പതിനെട്ട് കേന്ദ്ര സര്‍വ്വകലാശകളിലേക്കുള്ള (സി.യു.സെറ്റ്)യിലേക്കും ഐസറിലേക്കും പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശകയിലേക്കും ഒരേ ദിവസം പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടുന്ന പരീക്ഷക്കുള്ള അവസരം പിന്നീട് നടത്തണമെന്ന് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയോടും ഐസറിനോടും ഹൈക്കോടതി ഉത്തരവിട്ടു.
വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുമെന്ന് കാണിച്ചു എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്റഫലി വൈസ് പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, വിദ്യാര്‍ഥികള്‍ എന്നിവര്‍ അഡ്വ.ഹാരിസ് ബീരാന്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ്
വിധി.
എം.പിമാര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും സര്‍വകലാശാല വി.സി മാര്‍ക്കും കത്തെഴുതിയിട്ടും വിദ്യാര്‍ഥികളും സംഘടനകളും നിവേദനം നല്‍കിയിട്ടും പരീക്ഷകള്‍ മാറ്റാനോ മറ്റു വഴികളിലൂടെ പ്രശ്‌ന പരിഹാരത്തിനോ സര്‍വകലാശാല തയാറാവാത്തതിനാലാണ് എം.എസ്.എഫ് കോടതിയെ സമീപിച്ചത്.

Leave a Reply