എ​യ​ര്‍​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ള്‍​ക്ക് ദു​ബാ​യി​ല്‍ താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി

ദു​ബാ​യ്: വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള എ​യ​ര്‍​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ള്‍​ക്ക് ദു​ബാ​യി​ല്‍ താ​ത്കാ​ലി​ക വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി . കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​രെ ച​ട്ടം ലം​ഘി​ച്ച്‌ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. വി​ല​ക്കി​നെ തു​ട​ര്‍​ന്ന് ദു​ബാ​യി​യി​ലേ​ക്കു​ള്ള എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം ഷാ​ര്‍​ജ​യി​ലേ​ക്ക് റീ ​ഷെ​ഡ്യൂ​ള്‍ ചെ​യ്തു.

കോവിഡ് പോസിറ്റിവ് ആയ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് വിലക്കെര്‍പ്പെടുത്തിയത് .

സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ചു ദിവസത്തേക്കാണ് വിലക്ക്.

Leave a Reply