ഒരു വര്‍ഷം മുന്‍പ് ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസിന് ഇതിനകം തന്നെ നിരവധി വകഭേദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ പുതിയ മാറ്റത്തെ കുറിച്ച് യൂറോപ്പില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടലോടെയാണ് ലോകം നോക്കികാണുന്നത്.
കൊറോണ വൈറസ് രോഗത്തിന് കാരണമാകുന്ന സാര്‍സ്-കോവ് -2 ന്റെ ജനിതക ഡേറ്റയില്‍ ആയിരക്കണക്കിന് മാറ്റങ്ങള്‍ ഇതിനകം തന്നെ ഗവേഷകര്‍ നിരീക്ഷിച്ചു കഴിഞ്ഞു. ബ്രിട്ടനില്‍ കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ അവധിക്കാലത്ത് ലണ്ടന്‍ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. വൈറസ് അതിവേഗം പടരുന്നത് പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ് വേരിയന്റിന് തന്നെ ഇരുപതോളം വകഭേദങ്ങള്‍ ഉണ്ട്. എന്നാല്‍, ഇതില്‍ ചിലതാണ് ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്. ലോകമെമ്ബാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനീനെ കീഴടക്കാന്‍ കീഴടക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക് വൈറസ് പരിവര്‍ത്തനം പെട്ടെന്ന് സംഭവിക്കില്ലെന്നാണ് ബ്രിട്ടിഷ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകനും സ്കോട്ട്ലന്‍ഡിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധനുമായ മുഗെ സെവിക് പറഞ്ഞത്. വാക്സീനു വെല്ലുവിളിയാകുന്ന തലത്തിലേക്ക് വൈറസ് പരിവര്‍ത്തനം ചെയ്യാന്‍ വര്‍ഷത്തിലധികം എടുക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

