ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ക്രൈ​സ്ത​വ യു​വ സ​ന്യാ​സി​നി​മാ​ര്‍​ക്ക് നേ​രെ ഹിന്ദുത്വ തീവ്രവാദി കളുടെ ആ​ക്ര​മ​ണം

ക്രൈസ്തവ യുവ സന്യാസിനിമാർക്ക് നേരെ ബജ്‌റംഗ്ദൾ ആക്രമണം. നടന്നത് മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ച് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനുള്ള ആസൂത്രിത ശ്രമം. ഹിന്ദുത്വ തീവ്രവാദികളുടെ പിടിയിൽ നിന്ന് രക്ഷപെട്ട് അവർ സംസ്ഥാനം വിട്ടത് വസ്ത്രം മാറി. ഉത്തരേന്ത്യയിൽ ക്രൈസ്തവ സന്യാസിനിമാർ സന്യാസവേഷത്തിൽ സഞ്ചരിക്കുന്നത് ആക്രമണങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക പടരുന്നു. മാർച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഡൽഹിയിൽനിന്നും ഒഡീഷയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ (SH) ഡൽഹി പ്രോവിൻസിലെ നാല് സന്യാസിനിമാർക്ക് ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ചാണ് ഭയാനകമായ ദുരനുഭവമുണ്ടായത്.
മാ​ര്‍​ച്ച്‌ 19-നാ​യി​രു​ന്നു സം​ഭ​വം.

ഒ​ഡീ​ഷ​യി​ല്‍ നി​ന്നു​ള്ള ര​ണ്ടു യു​വ​സ​ന്യാ​സി​നി​മാ​രെ വീ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് മ​ല​യാ​ളി ഉ​ള്‍​പ്പ​ടെ മ​റ്റ് ര​ണ്ടു സ​ന്യാ​സി​നി​മാ​ര്‍ കൂ​ടെ​പോ​യ​ത്. പോ​സ്റ്റു​ല​ന്‍റ്സ് ആ​യി​രു​ന്ന​തി​നാ​ല്‍ ര​ണ്ടു പേ​ര്‍ സാ​ധാ​ര​ണ സ​ന്യാ​സി​നി​മാ​ര്‍ സാ​ധാ​ര​ണ വേ​ഷ​ത്തി​ലും മ​റ്റ് ര​ണ്ടു പേ​ര്‍ സ​ന്യാ​സ വ​സ്ത്ര​വു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്.

തേ​ര്‍​ഡ് എ​സി ക​മ്ബാ​ര്‍​ട്ടു​മെ​ന്‍റി​ലാ​യി​രു​ന്നു സ​ന്യാ​സി​നി​മാ​രു​ടെ യാ​ത്ര. ത്സാ​ന്‍​സി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ തീ​ര്‍​ഥാ​ട​നം ക​ഴി​ഞ്ഞെ​ത്തി​യ ഒ​രു​കൂ​ട്ടം ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​തം​മാ​റ്റാ​ന്‍ ര​ണ്ടു സ​ന്യാ​സി​നി​മാ​രെ കൊ​ണ്ടുു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണ​ത്തി​ന് മു​തി​ര്‍​ന്ന​ത്. ത​ങ്ങ​ള്‍ ജ·​നാ ക്രൈ​സ്ത​വ​രാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ചി​ട്ടും അ​ക്ര​മി​ക​ള്‍ പി·ാ​റാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് സ​ന്യാ​സി​നി​മാ​ര്‍ പ​റ​ഞ്ഞു.

പി​ന്നീ​ട് അ​ക്ര​മി​ക​ള്‍ മ​തം​മാ​റ്റാ​ന്‍ ആ​ളു​ക​ളെ കൊ​ണ്ടു​പോ​കു​ന്നു എ​ന്ന തെ​റ്റാ​യ വി​വ​രം പോ​ലീ​സി​ന് കൈ​മാ​റി. ത്സാ​ന്‍​സി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ച്‌ പോ​ലീ​സ് ട്രെ​യി​നി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച്‌ സ​ന്യാ​സി​നി​മാ​രോ​ട് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ വ​നി​താ പോ​ലീ​സ് ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്ത സ​ന്യാ​സി​നി​മാ​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച്‌ ട്രെ​യി​നി​ല്‍ നി​ന്നും പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. ആ​ധാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളെ​ല്ലാം കാ​ണി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ള്‍​ക്കൊ​പ്പം കൂ​ടി പോ​ലീ​സും മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ന്യാ​സി​നി​മാ​ര്‍ പ​റ​ഞ്ഞു.

ട്രെ​യി​നി​ല്‍ നി​ന്നും സ​ന്യാ​സി​നി​മാ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി 150 ഓ​ളം ബ​ജ്റം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി. അ​വി​ടെ നി​ന്നും അ​ക്ര​മി​ക​ളു​ടെ ആ​ര്‍​പ്പു​വി​ളി​ക​ളോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്.

സ​ന്യാ​സി​നി​മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ് ഡ​ല്‍​ഹി​യി​ലെ സ​ന്യാ​സി​നി​മാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ കൂ​ടി​യാ​യ വൈ​ദി​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ടാ​ണ് യു​വ​സ​ന്യാ​സി​നി​മാ​രെ മോ​ചി​പ്പി​ച്ച​ത്.

രാ​ത്രി 11 ഓ​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വി​ടാ​ന്‍ ക​ഴി​ഞ്ഞ​ത്. പി​ന്നീ​ട് ഇ​വ​രെ ത്സാ​ന്‍​സി​യി​ലെ ബി​ഷ​പ് ഹൗ​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ത്സാ​ന്‍​സി​യി​ലെ വൈ​ദി​ക​രു​ടെ സ​മ​യോ​ചി​ത​വും ബു​ദ്ധി​പൂ​ര്‍​വ​വു​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യു​വ​സ​ന്യാ​സി​നി​മാ​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കു​ന്ന​തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​നാ​യ​ത്.

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ 150 ഓ​ളം ആ​ളു​ക​ള്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​തി​നു പി​ന്നി​ലും സ​ന്യാ​സി​നി​മാ​രെ ആ​ക്ര​മി​ച്ച​തി​ന് പി​ന്നി​ലും വ​ന്‍ ഗു​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്നു.

Leave a Reply