രാജ്യത്ത് ഇന്നും പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ദ്ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും പെട്രോള്‍-ഡീസല്‍ വിലകളില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. മഹാനഗരങ്ങളില്‍ 100 രൂപയോളമായി പെട്രോള്‍ വില എത്തിയിരിക്കുന്നു. 24 പൈസയാണ് ഇന്ന് കമ്ബനികള്‍ പെട്രോളിന് വില ഉയര്‍ത്തിയിരിക്കുന്നത്. ഡീസലിന് 25 പൈസയും.സംസ്ഥാനത്ത് കൊച്ചിയില്‍ പെട്രോളിന് 93.35 രൂപയും ഡീസലിന് 88.62 രൂപയുമാണ് ഉള്ളത്. തിരുവനന്തപുരത്ത് ലി‌റ്ററിന് 95.42ഉം ഡീസലിന് 90.63മാണ് ഇന്നത്തെ വില ഉള്ളത്.

മുംബയില്‍ 99 രൂപ 71 പൈസയാണ് പെട്രോള്‍ വില ഉള്ളത്. ഡീസലിന് 91 രൂപ 57 പൈസയും. രാജ്യത്ത് ആദ്യമായി പെട്രോള്‍ 100 രൂപ കടന്ന രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ ഇന്ന് പെട്രോള്‍ വില ലി‌റ്ററിന് 104.42 രൂപയായിരിക്കുന്നു. ഡീസലിന് 97.18 രൂപയും. ഭോപാലിലും പെട്രോള്‍ ലി‌റ്ററിന് 100 രൂപ കടന്നിരിക്കുന്നു.

101.52 ആണ് ഇവിടെ വില ഉള്ളത്. ഡീസലിന് 92.77ഉം ആയിരിക്കുന്നു.

ഈ മാസം ഇത് പതിമൂന്നാമത് തവണയാണ് ഇന്ധനവില രാജ്യത്ത് വ‌ര്‍ദ്ധിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോളിന് 93.44 രൂപയും ഡീസലിന് 84.32 രൂപയുമാണ് ഇന്നത്തെ വില.പെട്രോളിന് ഈ മാസം 2.89 രൂപയും ഡീസലിന് 3.41 രൂപയും ഉയര്‍ന്നു.

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലെ കേന്ദ്ര സംസ്ഥാന നികുതികള്‍ പെട്രോളിന് 61 ശതമാനത്തോളവും ‌ഡീസലിന് 56 ശതമാനത്തോളവും വരും. കേന്ദ്ര എക്‌സൈസ് നികുതി പെട്രോളിന് 32.9 ശതമാനവും ഡീസലിമന് 31.80 ശതമാനവുമാണ്.