പാകിസ്ഥാന്‍ പോലും ഇന്ത്യയെക്കാള്‍ നന്നായി കൊവിഡിനോട് പൊരുതി,കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പോലും ഇന്ത്യയെക്കാള്‍ നന്നായി കൊവിഡിനോട് പൊരുതിയെന്നും എന്നാല്‍ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പാകിസ്താനും അഫ്ഗാനിസ്താനും വരെ ഇന്ത്യയെക്കാള്‍ നന്നായി കോവിഡിനെ നേരിട്ടുവെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പദ്ധതി പോലും സര്‍ക്കാറിന് ഇല്ലെന്ന് രാഹുല്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു.

നടപ്പു സാമ്ബത്തിക വര്‍ഷം ഇന്ത്യയുടെ ജി.ഡി.പി 10.3 ശതമാനം കുറയുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍. ജൂണില്‍ കണക്കാക്കിയതിലും ഉയര്‍ന്ന ഇടിവാണിത്. അതിവേഗം വളരുന്ന രാജ്യങ്ങളില്‍ കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരുന്നതും ഇന്ത്യയായിരിക്കുമെന്ന് ഐ.എം.എഫ്.

സൂചിപ്പിച്ചിരുന്നു. അഫ്ഗാനിസ്താന്റെ ജി.ഡി.പിയില്‍ അഞ്ച് ശതമാനം ഇടിവാണ് പ്രവചിക്കുന്നത്. പാകിസ്താന്റേത് 0.4 ശതമാനം ഇടിവും.

പാകിസ്താനില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,21,877ഉം അഫ്ഗാനില്‍ 40,026ഉം ആണ്. അതേസമയം, ഇന്ത്യയേക്കാള്‍ ഏറെ ജനസംഖ്യ കുറഞ്ഞ രാഷ്ട്രങ്ങളാണ് ഇവ രണ്ടും.

Leave a Reply