കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവച്ചു.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവച്ചു. നേരത്തെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ എന്നിവരും രാജിവച്ചിരുന്നു.

മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായി കൂടുതല്‍ മന്ത്രിമാര്‍ രാജിവെക്കുമെന്നാണ് സൂചന. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എട്ടോളം കേന്ദ്രമന്ത്രിമാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. അതിനാല്‍ തന്നെ അഞ്ച് മന്ത്രിമാര്‍ ഇതിനോടകം രാജിവെക്കുകയോ ഇനി രാജിവെക്കുകയോ ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു. പ്രധാനമന്ത്രിയും അമിത് ഷായും കൂടിക്കാഴ്ച്ച നടത്തിയാണ് പുനഃസംഘടനയ്ക്കുള്ള അന്തിമരൂപം നല്‍കിയത്.