വിവാദമായ മരമുറി ഉത്തരവിനെ നിയമവിരുദ്ധമെന്ന് ഫയലിലെഴുതിയ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. അഡീഷണല്‍ സെക്രട്ടറി ജി ഗിരിജ കുമാരിയെയാണ് റവന്യൂവകുപ്പില്‍ നിന്നും ഉന്നതവിദ്യാഭ്യസ വകുപ്പിലേക്ക് മാറ്റിയത്. ഗിരിജ കുമാരിയുടെ നോട്ട് മറികടന്നായിരുന്നു ഉത്തരവിറക്കാന്‍ മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന് റവന്യൂപ്രിന്‍സിപ്പില്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചത്.
ഗിരിജ കുമാരി അടക്കം നാല് ഉദ്യോഗസ്ഥരെയാണ് റവന്യൂവകുപ്പില്‍ നിന്നും സ്ഥലംമാറ്റിയത്. ഇതില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷന് പ്രസിഡന്റായ ജെ ബെന്‍സിയുമുണ്ട്. ബെന്‍സിയെ സെക്രട്ടറിയേറ്റിന് പുറത്ത് കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്കാണ് മാറ്റിയത്.
മരം മുറി ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അണ്ടര്‍ സെക്രട്ടറി ശാലിനി കഴിഞ്ഞ ദിവസം അവധിയില്‍ പ്രവേശിച്ചിരുന്നു. അതേ സമയം പ്രധാന തസ്തികയില്‍ മൂന്ന് വര്‍ഷം പിന്നിട്ടവരെയാണ് മാറ്റിയതെന്നാണ് റവന്യൂവകുപ്പ് വിശദീകരണം