കൊവിഡ് പ്രതിരോധത്തില്‍ കേരളം വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുതിര്‍ന്ന പൗരന്മാരുടെ ബാഹുല്യവും ജിവിത ശൈലി രോഗങ്ങളും രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. രാജ്യത്ത് ആകെ 67 ശതമാനം പേര്‍ക്ക് കൊവിഡ് വന്നുവെന്നും കേരളത്തില്‍ അത് 42 ശതമാനം മാത്രമാണെന്നും ഐസിഎംആര്‍ സിറോ സര്‍വ്വേ കണക്ക് അടിസ്ഥാനമാക്കി മുഖ്യമന്ത്രി പറയുന്നു.
വാക്സിനേഷനില്‍ കേരളം വീഴ്ച വരുത്തിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന് വാക്സീന്‍ തികയുന്നില്ലെന്നും നിയമസഭയില്‍ പറഞ്ഞു. കേന്ദ്രത്തോട് കൂടുതല്‍ വാക്സീന്‍ ആവശ്യപ്പെടുന്നുണ്ടെന്നും പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.സംസ്ഥാനം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശാസ്ത്രീയമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

