നീലഗിരി | സംയുക്ത സൈനിക മേധാവി വിപിന്‍ റാവത് ഉള്‍പ്പെടെയുള്ള ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു.
വിപിന്‍ റാവതിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും ഊട്ടിയിലെ സൈനിക കേന്ദ്രത്തിലേക്ക് പോയ ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. വിപിന്‍ റാവതിന്റെ ഭാര്യയും സ്റ്റാഫും ഉള്‍പ്പെടെ ഹെലികോപ്ടറില്‍ 14 പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.
ഉന്നത സൈനികോദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു; നാല് പേര്‍ മരിച്ചു, വിപിന്‍ റാവതിന് ഗുരുതര പരുക്ക്

