ഗുജറാത്ത് തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടു: ചുഴലിക്കാറ്റായി മാറാൻ സാധ്യത

ന്യൂ​ഡ​ൽ​ഹി: ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റി​ന് ശേ​ഷം മ​റ്റൊ​രു ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ഗു​ലാ​ബ് മൂ​ലം സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ്ദം ഇ​പ്പോ​ൾ ഗു​ജ​റാ​ത്ത് തീ​ര​ത്ത് എ​ത്തി​യെ​ന്നും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഷ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്.

ഗു​ജ​റാ​ത്ത്-​മ​ഹാ​രാ​ഷ്‌​ട്ര തീ​ര​ങ്ങ​ളി​ലേ​ക്ക് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ്യാ​ഴാ​ഴ്‌​ച മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. ഖ​ത്ത​റാ​ണ് പു​തി​യ ചു​ഴ​ലി​ക്കാ​റ്റി​ന് ഷ​ഹീ​ൻ എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​ന്ധ്ര-​ഒ​ഡീ​ഷ തീ​ര​ത്തേ​ക്കു പ്ര​വേ​ശി​ച്ച​തോ​ടെ​യാ​ണ് ദു​ർ​ബ​ല​പ്പെ​ട്ട് ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യ​ത്. ഇതിനിടെ, വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​താ​യും ഇ​ത് കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.