രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,326 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,326 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 1.73 ല​ക്ഷം പേ​രാ​ണ് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 17,677 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി.

666 മ​ര​ണ​ങ്ങ​ളും രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ സം​ഭ​വി​ച്ചു. ഇ​തി​ൽ 563 മ​ര​ണ​ങ്ങ​ളും കേ​ര​ള​ത്തി​ലാ​ണ്. പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രി​ലും കേ​ര​ളം ത​ന്നെ​യാ​ണ് മു​ന്നി​ൽ. 9,361 പേ​ർ​ക്കാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ കേ​ര​ള​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 81,490 പേ​ർ നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ലു​ണ്ട്.

1,632 പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ട മ​ഹാ​രാ​ഷ്ട്ര​യും 1,152 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ ത​മി​ഴ്നാ​ടു​മാ​ണ് കേ​ര​ള​ത്തി​ന് പി​ന്നി​ൽ.