കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നാളെ. എ.ഐ.സി.സി യിലും പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ്.

രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 വരെ വോട്ട് ചെയ്യാം.

വോട്ടെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കും. മുതിര്‍ന്ന നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച ഉത്തര്‍പ്രദേശിലാണ് തരൂര്‍ അവസാന ദിവസം പ്രചാരണം നടത്തുക. ഇന്ന് രാവിലെ ലഖ്‌നൗവില്‍ തന്റെ ‘ബാറ്റില്‍ ഒഫ് ബിലോംഗിംഗ്’ എന്ന പുസ്തകത്തിന്റെ ഹിന്ദി പരിഭാഷാ പ്രകാശനത്തിന് ശേഷം ഉച്ചയ്ക്ക് ലഖ്‌നൗ പി.സി.സിയിലെത്തി നേതാക്കളെ കാണും.