യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്

നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന് നോട്ടീസ്.

ഗണ്‍മാൻ അനില്‍ കുമാറിനാണ് ആലപ്പുഴ സൗത്ത് പോലീസ് നോട്ടീസ് നല്‍കിയത്.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിലാണ് നടപടി. തിങ്കളാഴ്ച ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിർദേശം. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തിയാണ് നോട്ടീസ് കൈമാറിയത്.

കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. കേസെടുത്ത് ഒരു മാസമായിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനായ അനില്‍ കുമാർ. സുരക്ഷാസേനയിലെ എസ്. സദ്ദീപിനും നോട്ടീസ് നല്‍കി. ഇവർക്കു പുറമേ കണ്ടാലയറിയുന്ന ഉദ്യോഗസ്ഥരുമാണ് കേസിലെ മറ്റ് പ്രതികള്‍.