പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം ; നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിയ കമ്പനി പൂട്ടാന്‍ ഉത്തരവ്

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ കമ്ബനി പൂട്ടാന്‍ ഉത്തരവ്. നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിയ കമ്പനിയായ അലൈന്‍സ് മറൈന്‍ പ്രോഡക്‌ട്‌സ് അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് നോട്ടീസ് നല്‍കി.

പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് പിന്നാലെ ചിത്രപ്പുഴയിലും മീനുകള്‍ ചത്തുപൊങ്ങിയിരുന്നു.പെരിയാറിലെ മത്സ്യക്കുരുതി വ്യവസായശാലകളിലെ രാസമാലിന്യങ്ങള്‍ തുറന്നുവിട്ടത് കൊണ്ടാണെന്ന് ഇറിഗേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഗുരുതര വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ എടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.